തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും റെയ്ഡ് നടത്തി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെര്‍ച്ച് വാറന്റ് വാങ്ങിയ ശേഷം ഇന്നലെ വിനോദ് കുമാറിന്റെ ആലപ്പുഴയിലെ വീട്ടിലും പൂജപ്പുരയിലെ ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയും ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അതേ സമയം, വിനോദ് കുമാറിനെ ഇതേ വരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അദ്ദേഹം ഇപ്പോഴും പദവിയില്‍ തുടരുകയാണ്.