വലിയ ചലനങ്ങളില്ലാതെ വിപണി വ്യാപാരം തുടങ്ങി
വ്യാപാര ആഴ്ചയുടെ അവസാന ദിവസം വലിയ ചലനങ്ങളില്ലാതെ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 52,320 പോയിന്റിലാണ് ചുവടുവെയ്ക്കുന്നത്. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,700 മാര്‍ക്കില്‍ വ്യപാരം നടക്കുന്നു . ഐസിഐസിഐ ബാങ്ക് (0.82 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.78 ശതമാനം), റിലയന്‍സ് (0.59 ശതമാനം), ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ (0.52 ശതമാനം), മാരുതി സുസുക്കി (0.51 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (0.51 ശതമാനം) ഓഹരികളാണ് സെന്‍സെക്‌സില്‍ മുന്നിലുള്ളത്. ടെക്ക് മഹീന്ദ്ര (-0.94 ശതമാനം), ടിസിഎസ് (-0.92 ശതമാനം), പവര്‍ഗ്രിഡ് (-0.61 ശതമാനം), ഇന്‍ഫോസിസ് (-0.59 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (-0.50 ശതമാനം), ടാറ്റ സ്റ്റീല്‍ (-0.40 ശതമാനം) ഓഹരികള്‍ നഷ്ടം നേരിടുന്നവരുടെ പട്ടികയിലും രാവിലെ മുന്നിലുണ്ട്.
ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.5 ശതമാനം നേട്ടത്തിലാണ് രാവിലെ വ്യാപാരം നടത്തുന്നത്. തുടര്‍ച്ചയായി മൂന്നാം ദിനമാണ് സ്‌മോള്‍ക്യാപ് സൂചിക ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടി വ്യാപാരം ആരംഭിച്ചിരിക്കുന്നതും.