റിയല്‍മി സ്മാര്‍ട്ട് ടിവി നിയോ 32 ഇഞ്ച് വിപണിയില്‍; വില 14,999 


 

റിയല്‍മി ഇന്ത്യയിലെ തങ്ങളുടെ സ്മാര്‍ട്ട് ടിവി ശ്രേണി വിപുലീകരിച്ചു. ബേസെല്‍-ലെസ് എല്‍ഇഡി ഡിസ്‌പ്ലേ ഡിസൈനോടെ റിയല്‍മി സ്മാര്‍ട്ട് ടിവി നിയോ 32 ഇഞ്ച് ആണ് പുതുതായി വിപണിയിലെത്തിയിക്കുന്നത്. ക്വാഡ്-കോര്‍ മീഡിയടെക് പ്രോസസര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍മി സ്മാര്‍ട്ട് ടിവി നിയോ 32 ഇഞ്ചിന് ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ടുള്ള 20W ഡ്യുവല്‍ സ്പീക്കറുകളാണ് ആകര്‍ഷണം. റിയല്‍മിയുടെ ക്രോമ ബൂസ്റ്റ് പിക്ചര്‍ എഞ്ചിനും ഡിസ്പ്ലേയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്ന് റിയല്‍മി അവകാശപ്പെടുന്നു.

14,999 രൂപയാണ് റിയല്‍മി സ്മാര്‍ട്ട് ടിവി നിയോ 32 ഇഞ്ചിന്റെ വില. കറുപ്പ് നിറത്തില്‍ മാത്രമാണ് പുതിയ റിയല്‍മി ടിവി വാങ്ങാനാവുക. റിയല്‍മിയുടെ വെബ്‌സൈറ്റ്, ഫ്‌ലിപ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഒക്ടോബര്‍ 3 മുതല്‍ റിയല്‍മി സ്മാര്‍ട്ട് ടിവി നിയോ 32 വാങ്ങാം. മോബിക്വിക്ക് വാലറ്റ് വഴി സ്മാര്‍ട്ട് ടിവി വാങ്ങുമ്പോള്‍ 350 രൂപ കിഴിവുമുണ്ട്.

സ്മാര്‍ട്ട് ടിവിയുടെ 32 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് ടിയുവി റെയ്ന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനുണ്ട്. ARM കോര്‍ട്ടെക്സ്-A35 സിപിയു, മാലി 470 ജിപിയു എന്നിവ ഉപയോഗിച്ച് 64-ബിറ്റ് ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ക്വാഡ്-കോര്‍ മീഡിയടെക് പ്രോസസറാണ് സ്മാര്‍ട്ട് ടിവിയില്‍. തെളിച്ചം, നിറം, ദൃശ്യതീവ്രത, വ്യക്തത എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ചിത്രത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതാണ് ക്രോമ ബൂസ്റ്റ് പിക്ചര്‍ എഞ്ചിന്‍ സംവിധാനം എന്നാണ് റിയല്‍മി അവകാശപ്പെടുന്നത്.

കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 2.4GHz വൈഫൈ, രണ്ട് HDMI പോര്‍ട്ടുകള്‍, USB ടൈപ്പ്-എ പോര്‍ട്ട്, AV പോര്‍ട്ട്, LAN പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. മൊബൈല്‍ ഗെയിമുകള്‍ പ്ലേ ചെയ്യാനോ ടിവിയിലേക്ക് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നോ ടാബ്ലെറ്റുകളില്‍ നിന്നോ വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന സിസി കാസ്റ്റ് ഫീച്ചറും ടിവിയിലുണ്ട്.

യൂട്യൂബ്, ഹംഗാമ, ഇറോസ് നൗ തുടങ്ങിയ ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്താണ് റിയല്‍മി സ്മാര്‍ട്ട് ടിവി നിയോ 32 ഇഞ്ച് അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം സ്വന്തം സ്മാര്‍ട്ട് ടിവി ഒഎസിലാണ് പുത്തന്‍ റിയല്‍മി ടിവി പ്രവര്‍ത്തിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media