പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വിഡി സതീശന്;
ആവശ്യം അംഗീകരിച്ച് ഹൈക്കമാന്‍ഡ്
ദില്ലി: രമേശ് ചെന്നിത്തലയ്ക്ക് ശേഷം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിഡി സതീശന് പ്രതിപക്ഷ നേതാവാകും. ഇക്കാര്യം എഐസിസി സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് പരിഗണിക്കാമെന്ന് ഭൂരിപക്ഷം യുഡിഎഫ് എംഎല്‍എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമ്മതമറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.