വയനാട് ഉപതെരഞ്ഞെടുപ്പ്:  തിടുക്കമില്ലെന്ന്
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍


ദില്ലി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് തിടുക്കമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. കര്‍ണാടക ഇലക്ഷന്‍ പ്രഖ്യാപനം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഒഴിവ് സംഭവിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് മാസത്തെ സമയമുണ്ട്, പ്രതിവിധിക്കായി വിചാരണ കോടതി 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. തിടുക്കം ഒന്നുമില്ല.' അദ്ദേഹം പറഞ്ഞു
1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 151 എ വകുപ്പ്, 'പ്രസ്തുത വിഭാഗങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും ഒഴിവുകള്‍ നികത്തുന്നതിനുള്ള ഉപതെരഞ്ഞെടുപ്പ് ഒഴിവ് സംഭവിച്ച തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ നടത്തണം' എന്ന് പറയുന്നു.ശേഷിക്കുന്ന കാലാവധി ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തില്ലെന്നും നിയമത്തില്‍ പറയുന്നുണ്ടെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വയനാടിനെ സംബന്ധിച്ചിടത്തോളം കാലാവധി ഒരു വര്‍ഷത്തിലധികമാണെന്നും അദ്ദേഹം പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media