ഇസ്രായേല്‍ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ 
 


ടെല്‍ അവീവ്: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു. ഇസ്രായേലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുള്ള ആക്രമണത്തില്‍ ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് വിമാനത്താവളത്തിന് സമീപം ബാലിസ്റ്റിക് മിസൈല്‍ പതിച്ചത്. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്താവളം മണിക്കൂറുകളോളം അടച്ചു. അല്‍പ്പസമയം മുമ്പാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചയത്. യെമനില്‍ നിന്നാണ് ഹൂതികള്‍ മിസൈല്‍ അയച്ചത്. അതേസമയം, ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം പരാജയപ്പെട്ടുവെന്നാണ് വിവരം.

പരാജയത്തെ പറ്റി അന്വേഷണം തുടങ്ങിയെന്ന് ഇസ്രായേല്‍ അറിയിച്ചു. മിസൈല്‍ പതിച്ചത് പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടയാനായിരുന്നില്ല. ഇതിനെക്കുറിച്ചാണ് ഇസ്രായേല്‍ അന്വേഷണം നടത്തുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഹൂതികള്‍ക്ക് ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.

ഇതിനിടെ, മിസൈല്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ വിമാനം എഐ139 ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഫ്ൈളറ്റ് ട്രാക്കിംഗ് വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, അബുദാബിയിലേക്ക് വിമാനം വഴിതിരിച്ചുവിടാന്‍ തീരുമാനിച്ച സമയം വിമാനം ജോര്‍ദാനിയന്‍ വ്യോമാതിര്‍ത്തിയിലായിരുന്നു.അതേസമയം, ടെല്‍ അവീവില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഞായറാഴ്ചത്തെ വിമാനം റദ്ദാക്കി. യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ടെല്‍ അവീവ് വിമാനത്താവളത്തിന് സമീപം പതിച്ചതിനെത്തുടര്‍ന്ന് ടെല്‍ അവീവ് വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.ഇസ്രായേലില്‍ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നാണ് ബെന്‍ ഗുരിയോണ്‍.

മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് പുക ഉയരുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയില്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media