വേടനെതിരായ ബലാത്സംഗപരാതി: അഞ്ച്  തവണ പീഡിപ്പിച്ചു, വേടന് പലപ്പോഴായി 31000 രൂപ കൈമാറി
 


കൊച്ചി: റാപ്പര്‍ വേടനെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങള്‍ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്. 


2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിന്‍മാറ്റം മാനസികമായി തകര്‍ത്ത് ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

2021 ഓഗസ്റ്റ് മാസത്തിലാണ് വേടനുമായി പരിചയപ്പെടുന്നത്. വേടന്റെ ആല്‍ബങ്ങളും പാട്ടുകളം കണ്ട് ഇന്‍സ്റ്റ പേജിലൂടെ മെസേജ് അയക്കുകയായിരുന്നു. പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് കോഴിക്കോട് താന്‍ താമസിച്ചിരുന്ന സ്ഥലത്ത് വേടനെത്തി. അവിടെവെച്ച് അനുമതിയില്ലാതെ തന്നെ ചുംബിച്ചു എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പിന്നീട് ബലാത്സംഗം ചെയ്തു. ഇവിടെ മൂന്ന് ദിവസം താമസിച്ചിരുന്നു. ഇത്തരത്തില്‍ 5 തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ മൊഴി. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media