കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികത്തിന് പണ്ഡിത സമ്മേളനത്തോടെ തുടക്കം



കോഴിക്കോട്: കേരളത്തിലെ ആദ്യ പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികസമാപന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ട് ദേശീയ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് കടപ്പുറത്ത് വച്ച് നടക്കുന്ന ബഹുജന സമ്മേളനത്തോടുകൂടിയാണ് നൂറാം വാര്‍ഷിക പരിപാടികള്‍ സമാപിക്കുന്നത്.തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതര്‍ക്ക് വേണ്ടിയാണ് പണ്ഡിത സമ്മേളനം ഒരുക്കിയത്.മതം ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണതകള്‍ക്കെതിരെ പണ്ഡിതന്മാരെ വൈജ്ഞാനികമായി ഉണര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ദേശീയ പണ്ഡിത സമ്മേളനം ഒരുക്കിയത്.
 ഇസ്‌ലാം വിരോധികള്‍ മതപ്രമാണങ്ങളെ അപഹസിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇസ്ലാമിന്റെ ശരിയായ നിലപാടുകള്‍ സമൂഹത്തില്‍ ഉറക്കെ പറയുവാന്‍ പണ്ഡിതരെ പ്രാപ്തമാക്കേണ്ടതുണ്ടെന്ന് ദേശീയ പണ്ഡിത സമ്മേളനം ഓര്‍മിപ്പിച്ചു.
ജാമിഅ ഇസ്ലാമിയ്യ ബനാറസ് പ്രൊഫസര്‍ മൗലാനാ മദ്ഹര്‍ അലി അല്‍ മദീനി ദേശീയ പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്തു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ വൈജ്ഞാനികമായി കരുത്താര്‍ജിക്കണമെന്ന് പണ്ഡിത സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മറ്റുള്ളവരുടെ ആരാധനാസ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും നിരാകരിക്കുന്ന സമീപനം ഉണ്ടാകരുത്. സ്വന്തം വിശ്വാസം ശരിയാണെന്ന് വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും അതിനുള്ള അവകാശമുണ്ടെന്ന ഓര്‍മ്മയോടെയായിരിക്കണം ഒരു ബഹുസ്വര സമൂഹത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍
 നിര്‍വഹിക്കാനെന്നും അദ്ദേഹം പറഞ്ഞു .പണ്ഡിതര്‍ സമൂഹത്തില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്തുന്നതിന് വേണ്ടി പരിശ്രമിക്കണം. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന വാക്കുകളോ പ്രവര്‍ത്തികളോ പണ്ഡിതന്മാരില്‍ നിന്നുണ്ടാവരുത്. .മനസ്സിലാക്കിയ സത്യം
 വളച്ചു കെട്ടില്ലാതെ സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കാനുള്ള ധൈര്യം കാണിക്കണം. മതത്തെ ആഴത്തില്‍ മനസ്സിലാക്കാത്തവരാണ് മതദുര്‍വ്യാഖ്യാനം നടത്തി അവിവേകം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പി പി മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ആമുഖഭാഷണം നടത്തി. കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി,ഈസ മദനി, കെ എം ഫൈസി, അബ്ദുല്‍ അസീസ് മദീന, നസീറുദ്ദീന്‍
 റഹ്‌മാനി ,എം. മുഹ് യിദ്ധീന്‍ നദ്വി,ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, എന്‍ വിസക്കരിയ ,ഡോ മുഹമ്മദ് അലി അന്‍സാരി,സി മുഹമ്മദ് സലീം സുല്ലമി,എം ടി  അബ്ദുസമദ് സുല്ലമി,അബ്ദുറഹ്‌മാന്‍ മദീനി പാലത്ത,്  ഡോ മുനീര്‍ മദനി,ശുക്കൂര്‍ സ്വലാഹി,അഹ്‌മദ് അനസ് മൗലവി,സഅദുദ്ധീന്‍ സ്വലാഹിഎന്നിവര്‍ പ്രസംഗിച്ചു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

ie8fl4

Leave a reply

Social Media