അലിഗഡ്  ഹരിഗഡ് ആകുമോ? ചര്‍ച്ചകള്‍ കൊഴുക്കുന്നു
 


അലിഗഡ്: ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ അലിഗഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമായ നഗരമാണ്. കോയില്‍ അല്ലെങ്കില്‍ കോള്‍ എന്നും അറിയപ്പെടുന്ന അലിഗഡ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറയുകയാണ് ഈ നഗരം. 

അലിഗഢിന്റെ പേര് മാറ്റാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത്. അലിഗഢിന്റെ പേര് ഹരിഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് പാസാക്കിയതായാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. അലിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഈ നിര്‍ദ്ദേശം പാസായി. 

മുന്‍സിപ്പല്‍ കോര്‍പറേഷന്‍ യോഗത്തിലാണ് നിര്‍ദേശം അംഗീകരിച്ചത്. ''ഇന്നലെ യോഗത്തില്‍ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദ്ദേശം കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ട് വച്ചിരുന്നു. എല്ലാ കൗണ്‍സിലര്‍മാരും ഏകകണ്ഠമായാണ് പാസാക്കിയത്. ഉടന്‍ തന്നെ സര്‍ക്കാര്‍ ഇത് പരിഗണിക്കുമെന്നും അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കണമെന്ന ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു' മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയ മേയര്‍ പ്രശാന്ത് സിംഗാള് പറഞ്ഞതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പുറമെ നിരവധി റെയില്‍വേ സ്റ്റേഷനുകളുടെ പേരുകളും മാറ്റിയിട്ടുണ്ട്. യോഗി സര്‍ക്കാരിന്റെ കാലത്ത് തന്നെ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നും ഝാന്‍സി റെയില്‍വേ സ്റ്റേഷന്‍ വീരംഗന ലക്ഷ്മിഭായി റെയില്‍വേ സ്റ്റേഷന്‍ എന്നും മാറ്റി. രാജ്യത്ത് നഗരങ്ങളുടെ പേരുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, പേര് മാറ്റുന്ന പ്രക്രിയ അത്ര എളുപ്പമല്ല. ഒരു നഗരത്തിന്റെ പേര് മാറ്റുന്നതിന്, മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ആദ്യം ഒരു നിര്‍ദ്ദേശം പാസാക്കും. തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയ്ക്ക് അയക്കും. സംസ്ഥാന മന്ത്രിസഭയില്‍ ഇത് പാസാക്കിയ ശേഷം പുതിയ പേരുള്ള ഗസറ്റ് പുറത്തിറക്കും. ഇതിന് ശേഷമാണ് പുതിയ പേരില്‍ ഈ സ്ഥലങ്ങള്‍ ഔദ്യോഗികമായി അറിയപ്പെട്ട് തുടങ്ങുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media