കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അര്‍ലേക്കര്‍ ആണ് സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച പാനലില്‍ നിന്നും അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് രവീന്ദ്രന്‍
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്ഭവന്‍ പുറത്തിറക്കി. വി സി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച മൂന്ന് പേരുകള്‍ അടങ്ങിയ പാനലില്‍ നിന്നാണ് ഡോ. പി. രവീന്ദ്രനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരഞ്ഞെടുത്തത്. സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവര്‍ണറുടെ നിര്‍ണ്ണായക നിയമനം. സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്കൊടുവിലാണ് സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ ലഭിക്കുന്നത്. നേരത്തെ വി സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ആണ്.