എലന്‍ മസ്‌ക് വീണു; 11.7 ലക്ഷം കോടി രൂപയിലേറെ ആസ്തിയുമായി ബെര്‍നാര്‍ഡ് ആര്‍നോ


ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നന്‍ എന്ന പദവിയില്‍ നിന്ന് എലന്‍ മസ്‌ക് വീണതോടെ വീണ്ടും കേന്ദ്രകഥാപാത്രമായി ബെര്‍നാര്‍ഡ് ആര്‍നോ. ടെസ്‌ലയുടെ ഓഹരികള്‍ ഇടിഞ്ഞതാണ് എലന്‍ മസ്‌കിന് തിരിച്ചടിയായത്. എന്നാല്‍ ലോകത്തെ വന്‍കിട ആഡംബര ഉത്പന്ന നിര്‍മാതാക്കളായ എല്‍വിഎംഎച്ചിന്റെ ചീഫ് ബര്‍നാര്‍ഡ് ആര്‍നോയുടെ സമ്പത്ത് കുതിച്ചുയരുകയാണ്. ആഡംബര ഉത്പന്ന വിപണിക്കുള്ള സ്വീകാര്യത ഉയര്‍ന്നതാണ് കാരണം.

എലന്‍ മസ്‌കിന്റെ ഒരു ട്വിറ്റര്‍ പോസ്റ്റ് അദ്ദേഹം വന്‍ നിക്ഷേപം നടത്തിയിട്ടുള്ള ബിറ്റ്‌കോയിന്റെ മൂല്യം ഇടിയാന്‍ കാരണമായി. ഇതിനു പിന്നാലെ എലന്‍ മസ്‌കിന്റെ സമ്പാദ്യവും ഇടിയുകയായിരുന്നു. ബ്ലൂംബെര്‍ഗ് സൂചിക പ്രകാരം ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മാര്‍ച്ചില്‍ എലന്‍ മസ്‌ക് ഒന്നാമതെത്തിയിരുന്നു. മസ്‌ക്കിന്റെ മൊത്തം ആസ്തി 316 കോടി ഡോളറാണ് ഇടിഞ്ഞത്. അതേസമയം ബര്‍നാര്‍ഡ് 28 കോടി ഡോളര്‍ അധികം നേടി. 72 കാരനായ ബര്‍നാര്‍ഡ് അര്‍നോ ഈ വര്‍ഷം തന്റെ മൊത്തം ആസ്തിയില്‍ 4,680 കോടി ഡോളറാണ് അധികമായി കൂട്ടി ചേര്‍ത്തത്.

ഫ്രഞ്ച് ശതകോടീശ്വരനായ ബര്‍നാര്‍ഡിന്റെ സമ്പത്ത് ഉയരാന്‍ ചൈനയിലും ഏഷ്യയിലെയും ആഡംബര ഉത്പന്ന വിപണിയുടെ വളര്‍ച്ച കാരണമായി. എലന്‍ മസ്‌കിന്റെ ഇപ്പോഴത്തെ മൊത്തം ആസ്തി 16,060 കോടി ഡോളറാണ്. അര്‍നോയുടെ ആസ്തി 16120 കോടി ഡോളറും, . 19000 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപപകന്‍ ജെഫ് ബെസോസ് ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയില്‍ ഒന്നാം സ്ഥാനത്തുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media