ചൈനയും വിലക്കി: ക്രിപ്‌റ്റോ കറന്‍സി കൂപ്പു കുത്തുന്നു 


ബെയ്ജിംഗ്: ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നില്‍കുന്നതില്‍ നിന്ന് ധനകാര്യ സ്ഥാപനങ്ങളെയും പണമിടപാട് സ്ഥാപനങ്ങളെയും ചൈന വിലക്കി. ക്രിപ്‌റ്റോ കറന്‍സിയിലൂടെയുളള ഊഹക്കച്ചവടത്തിനെതിരെ ചൈന നിക്ഷേപകര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതിവേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ കറന്‍സികളെ നിയന്ത്രിക്കാനാണ് ചൈനയുടെ തീരുമാനം. 
 ധനകാര്യ സ്ഥാപനങ്ങളും  ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങളും ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട റജിസ്‌ട്രേഷന്‍, ട്രോഡിംഗ്, ക്ലിയറിംഗ്, സെറ്റില്‍മെന്റ് തുടങ്ങി ഒരു സേവനങ്ങളും നല്‍കരുതെന്നാണ് ചൈനയുടെമുന്നറിയിപ്പ്. നാഷണല്‍ ഇന്റര്‍നെറ്റ് ഫിനാന്‍സ് അസോസിയേഷന്‍ ഓഫ് ചൈന, ചൈന ബാങ്കിംഗ് അസോസിയേഷന്‍,  പെയ്‌മെന്റ് ആന്റ് ക്ലിയറിംഗ് അസോസിയേഷന്‍ ഓഫ് ചൈന എന്നിവയുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 


ടെസ് ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ  ഓരാഴ്ചയായി ബിറ്റ് കോയിന്‍  തകര്‍ച്ച നേരിടുകയാണ്. അതിനിടയില്‍ ചൈനയുടെ നടപടി കൂടു വന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ ബെസിന്റെ ഡാറ്റ പ്രകാരം ഇന്ന് ബിറ്റ് കോയിന്റെ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്.  2001 ഫെബ്രുവരിക്ക് ശേഷം  ഇതാദ്യമായാണ് ബിറ്റ് കോയിന് ഇത്രയും മൂല്യതകര്‍ച്ചയുണ്ടാകുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media