കെ. എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്; സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം:: മുന്‍ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയായി ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ..കൊവിഡിന്റെ രണ്ടാം തരംഗമാണ് പുതുക്കിയ ബജറ്റ് അവതരണത്തിന് പിന്നില്‍ എന്ന ആമുഖത്തോടെയാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കും. ആരോഗ്യ മേഖലക്ക് കൂടുതല്‍ ഊന്നല്‍ .
*2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ജിഡിപിയില്‍ 3.8 ശതമാനം ഇടിവ്. സംസ്ഥാനത്തിന്റെ പൊതുവരുമാനം 18.77 ശതമാനം ഇടിഞ്ഞു.
* 20,000 കോടി രൂപയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു
*കൊവിഡ് പ്രതിരോധത്തിന് 2,800 കോടി രൂപ നീക്കി വയ്ക്കും
* 8,300 കോടി പലിശ സബ്‌സിഡിക്കായി നീക്കി വയ്ക്കും.
* കൊവിഡ് പ്രതിരോധത്തിന് 6 കര്‍മപദ്ധതികള്‍. വാക്‌സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങും. ഇതിനായി 10 കോടി രൂപ വക ഇരുത്തും . ജില്ലാ ആശുപത്രികളില്‍ പകര്‍ച്ചവ്യാധിക്കായി ഐസലേഷന്‍ ബെഡ്.
*കേരളത്തില്‍ പുതിയ ലിക്വിഡ് ഓക്‌സിജേഷന്‍ പ്ലാന്റ് സ്ഥാപിക്കും.
* 18 വയസിന് മുകളിലുള്ളവര്‍കക്ക് വാക്‌സിനേഷനായി 1,000 കോടി രൂപ. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 5,00 കോടി രൂപ നീക്കി വയ്ക്കും.
* കാര്‍ഷിക മേഖലക്കും വ്യവസായ സംരംഭങ്ങള്‍ക്കും പ്രത്യേക വായ്പ. കുടുംബശ്രീക്ക് 5 ലക്ഷം രൂപവരെയുള്ള വായ്പ 4 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും.