സ്വര്‍ണ്ണവില കുതിക്കുന്നു പവന് 91,000ത്തിന് മുകളില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 98,000 നല്‍കണം 


 


കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്നും സ്വര്‍ണവില. ഇന്ന് പവന് 400 രൂപ വര്‍ദ്ധിച്ച് സ്വര്‍ണവില വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വര്‍ണവില 91,000 എന്ന റെക്കോര്‍ഡ് വില മറികടന്നിരുന്നു. എന്നാല്‍ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തു. അന്താരാഷ്ട്ര സ്വര്‍ണ്ണവില 4,017 ഡോളറിലാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 91,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,000 മുകളില്‍ നല്‍കണം.


ഇസ്രയേല്‍ ഹമാസ് സമാധാന കരാര്‍ വന്നതോടുകൂടി ഇന്നലെ രാവിലെ ഒറ്റയടിക്ക് 1,360 രൂപ പവന് കുറഞ്ഞിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3960 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഉച്ചയ്ക്ക്‌ശേഷം വീണ്ടും വില വര്‍ദ്ധിച്ചു. 1040 രൂപയാണ് ഉയര്‍ന്നത്. ഒള്‍ കേരള ?ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍, നിലവില്‍, യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടലും ഫ്രാന്‍സിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളില്‍ കൂടുതല്‍ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media