വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരെ രേഖയുണ്ടെന്ന് അനില്‍ അക്കര, തെളിവ് ഇന്ന് പുറത്ത് വിടും
 



തൃശ്ശൂര്‍: വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ  മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായി അനില്‍ അക്കര. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിടും.

ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് അനില്‍ അക്കരയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന ലൈഫ് മിഷന്‍ സിഇഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്  ഇന്ന് ഉച്ചക്ക് 12 മണി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം  അനില്‍ അക്കര ആരോപണവുമായി രംഗത്ത് വന്നത്..

ഇന്ന് 12 മണിക്ക് തൃശ്ശൂര്‍ ഡിസിസിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനില്‍ അക്കര പറയുന്നു. ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ് സി ആര്‍ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media