ഗാനമേളക്കിടെ വേദിയില്‍ കയറി യുവാവിന്റെ നൃത്തം; തടയാന്‍ ശ്രമിച്ച കണ്ണൂര്‍ മേയര്‍ക്ക് മര്‍ദ്ദനം 


കണ്ണൂര്‍: കണ്ണൂരില്‍ ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം, സ്റ്റേജില്‍ കയറി നൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. മേയര്‍ അഡ്വ. ടി.ഒ. മോഹനനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അലവില്‍ സ്വദേശി ജബ്ബാറിനെ അറസ്റ്റ് ചെയ്തു. കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ഗാനമേളയില്‍ വേദിയില്‍ കയറി നൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയര്‍ക്കെതിരെ കൈയേറ്റ ശ്രമമുണ്ടായത്. പ്രകോപിതനായ യുവാവ് മേയറെ പിന്നിലേക്ക് ശക്തിയോടെ തള്ളി. കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ഗാനമേള. 

ഗാനമേള നടക്കുന്നതിനിടെ ഇയാള്‍ വേദിയില്‍ കയറി നൃത്തം ചെയ്തു. ഇയാള്‍ തങ്ങളുടെ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് ഗാനമേള സംഘം അറിയിച്ചതോടെയാണ് മേയര്‍ ഇടപെട്ടത്. ഇയാളെ വേദിയില്‍ നിന്ന് മാറ്റാന്‍ വളണ്ടറിയമാര്‍ക്കൊപ്പം മേയറും വേദിയിലെത്തുകയായിരുന്നു. മൂന്ന് വളണ്ടിയര്‍മാര്‍ക്കും പരിക്കേറ്റു. പിന്നീട് കണ്ണൂര്‍ ടൗണ്‍ പൊലീസ് എത്തിയാണ് ഇയാളെ മാറ്റിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട്  ജാമ്യത്തില്‍ വിട്ടു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media