മെഡിക്കല്‍ പി ജി യില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍
 


മേപ്പാടി : കേരള ആരോഗ്യ സര്‍വകലാശാല  2025 നവംബറില്‍ നടത്തിയ മെഡിക്കല്‍ പി.ജി പരീക്ഷയില്‍ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം  നൂറു ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്. 
അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഒട്ടോ റൈനോ ലാറിംഗോളജി (ഇ.എന്‍.ടി), ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്  എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളിലാണ് ഈ മികച്ച നേട്ടം.

കോളേജില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന അക്കാദമിക് മാനദണ്ഡങ്ങളും വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകരുടെ സമര്‍പ്പിതമായ മാര്‍ഗനിര്‍ദേശവും വിദ്യാര്‍ത്ഥികളുടെ അദ്ധ്വാനവും ആത്മാര്‍ത്ഥതയും ഒന്നിച്ചുചേര്‍ന്നതാണ് ഈ ശ്രദ്ധേയമായ വിജയം സാധ്യമാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ ഗുണനിലവാരവും വിശ്വാസ്യതയും വീണ്ടും ഉറപ്പിക്കുന്നതാണ് ഈ ഉന്നത നേട്ടം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media