സ്‌പെക്ട്രം കാലാവധി ഉയര്‍ത്തി


 ടെലികോം മേഖലയില്‍ സ്‌പെക്ട്രം നല്‍കുന്ന കാലാവധി 20ല്‍ നിന്ന് 30 വര്‍ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. എന്തെങ്കിലും കാരണവശാല്‍ നടത്തിക്കൊണ്ടു പോകാനാവില്ലെങ്കില്‍ 10 വര്‍ഷത്തിനു ശേഷം നിശ്ചിത ഫീസടച്ച് സ്‌പെക്ട്രം സറണ്ടര്‍ ചെയ്യാം. അടുത്ത ലേലത്തിന് യൂസേജ് ചാര്‍ജ് നല്‍കേണ്ടതില്ല. 


മറ്റു തീരുമാനങ്ങള്‍

1. സ്‌പെക്ട്രം പങ്കുവയ്ക്കുന്നതില്‍ തടസ്സമില്ല. ഇതിനുണ്ടായിരുന്ന 0.5% യൂസേജ് ചാര്‍ജ് ഒഴിവാക്കി. 

2. ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതിക്ക് ടെലികോം വകുപ്പിന്റെ പോര്‍ട്ടലില്‍ ഏകീകൃത സംവിധാനമുണ്ടാക്കും. സ്റ്റാന്‍ഡിങ് അഡൈ്വസറി കമ്മിറ്റി ക്ലിയറന്‍സിന് ഇനി സേവനദാതാവ് നല്‍കുന്ന സത്യവാങ്മൂലം മതിയാകും.

3. 2021 ഒക്ടോബര്‍ 1 മുതല്‍ ലൈസന്‍സ് ഫീസ് പലിശ നാലു ശതമാനത്തില്‍ നിന്ന് 2 ശതമാനമാക്കി. പലിശ വാര്‍ഷികമായി കണക്കാക്കും. വൈകിയാലുള്ള പിഴയും പിഴപ്പലിശയും വേണ്ടെന്നു വച്ചു. ന്മ 

4. ലൈസന്‍സിനുള്ള ബാങ്ക് ഗാരന്റിയില്‍ 80% ഇളവ്. വിവിധ ടെലികോം മേഖലകളില്‍ സേവനം നടത്തുന്നതിന് ഒരു ബാങ്ക് ഗാരന്റി മാത്രം മതി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media