തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിന് കേന്ദ്രത്തിന്റെ വെട്ട്. സിവില്‍ ഏവിയേഷന്‍ വകുപ്പ് ചുമത്തി പ്രോസിക്യൂഷന്‍ അനുമതി ചോദിച്ച റിപ്പോര്‍ട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിമാന സുരക്ഷാ നിയമം ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചു. മുന്‍ എംഎല്‍എ ശബരിനാഥന്‍ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇന്‍ഡിഗോ 6 ഇ- 7407 ഉളളില്‍ വച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2022 ജൂണ്‍ 13ന് ആണ് സംഭവം. ഫര്‍സീന്‍ മജീദ്, ആര്‍കെ നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നീ യൂത്ത് കോണ്‍്ഗ്രസുകാര്‍ക്കെതിരെയാണ് കേസെടുത്തത്. ഗൂഡാലോചനയില്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റയാിരുന്ന കെഎസ് ശബരിനാഥനെയും പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവര്‍ത്തര്‍ പാഞ്ഞടുത്തെന്നായിരുന്നു പൊലിസ് റിപ്പോര്‍ട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തില്‍ വച്ച് യാത്രക്കാരെനെ അപകടപ്പെടുത്താന്‍ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.
പ്രത്യേകസംഘം അന്വേഷണം നടത്തിയാണ് പ്രോസിക്യൂഷന്‍ അനുമതിക്കായി കുറ്റപത്രം സര്‍ക്കാരിന് നല്‍കിയത്. വ്യോമയാന നിയമമുള്ളതിനാല്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. കേന്ദ്രാനുമതി ലഭിക്കാത്തിനാല്‍ മൂന്നു വര്‍ഷമായി മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അനുമതിക്കായി നിരവധി പ്രാവശ്യം സംസ്ഥാന കത്തു നല്‍കി. ഒടുവില്‍ രണ്ടാഴ്ച മുമ്പ് അനുമതി നിഷേധിച്ച് കേന്ദ്രം മറുപടി നല്‍കി. വ്യോമയാന നിയമം നിലനില്‍ക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി. ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍ സംസഥാന പൊലീസ് മേധവിയുടെ അഭിപ്രായം ആഭ്യന്തര സെക്രട്ടറി ചോദിച്ചിരിക്കുകയാണ്.