കോഴിക്കോട്;അന്താരാഷ്ട്ര അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് പുതിയറ ബി ഇ എം യു പി സ്‌കൂളില്‍ ഡിസംബര്‍ 16ന് അറബിക് മെഗാ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. രാവിലെ 11.00ന് ആരംഭിക്കും അറബി ഭാഷാ ചരിത്രം ,എഴുത്തുകാര്‍, കവികള്‍, പ്രതിഭാശാലികള്‍ ,അറബി സാഹിത്യം സ്വദേശത്തും വിദേശത്തുമുള്ള തൊഴില്‍ സാധ്യതകള്‍, ഭാഷാ പഠന കോഴ്‌സുകള്‍, അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങള്‍, വിവിധ . കോഴ്‌സുകള്‍ നടത്തുന്ന കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ അറബി ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് അറിവും അവബോധവും നല്കുന്ന എക്‌സിബിഷനാണ് സ്‌കൂളില്‍ ഒരുക്കുന്നത്.
അറബി ഭാഷയുടെ ഉത്ഭവവും' വളര്‍ച്ചയും പ്രതിപാദിക്കുന്ന ചാര്‍ട്ടുകള്‍, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍, കാലിഗ്രാഫികള്‍, ചെറിയതും വലിയ തുമായ ഖുര്‍ആന്‍ പ്രതികള്‍, മത സൗഹാര്‍ദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തല ങ്ങള്‍, പഴയതും പുതിയതുമായ ഗ്രന്ഥങ്ങള്‍ ,യമന്‍, കുവൈത്ത്, ഇറാഖ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലേതും മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മൗലാനാ അബുല്‍ കലാം ആസാദ്, മദര്‍ തെരേസ, ശ്രീനാരായണ ഗുരു ..... തുടങ്ങിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്തവരും അല്ലാതെയുമുള്ള മഹത് വ്യക്തികളുടെ പേരിലുള്ള നാണയങ്ങള്‍, സ്റ്റാമ്പുകള്‍ അമരിക്ക, ബ്രിട്ടന്‍, ഇന്തോനേഷ്യ, സിംഗപൂര്‍ എന്നിവിടങ്ങളിലെ കറന്‍സികള്‍, അറബി, ഉറുദു, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് മലയാളം, അറബി ഭാഷകളിലെ പത്രങ്ങള്‍, പ്രമുഖ കാലിഗ്രാഫി ഡിസൈനര്‍മാരായ ഖലീലു ള്ളാഹ് ചെമ്മനാട്, അബ്ദുള്‍ വഹാബ് ചെറുവാടി, എന്നിവരുടെ കാലിഗ്രാഫികള്‍, മുഹമ്മദ് ഇഖ്ബാല്‍ ആസാമിയുടെ ബ്രെയില്‍ ലിപി ചാര്‍ട്ടുകള്‍ , വിവിധ നാടുകളിലെ സ്റ്റാമ്പുകള്‍ എന്നിവയും എക്‌സിബിഷനില്‍ ഒരുക്കുന്നുണ്ട്. സ്‌കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറമെ സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അറബിക് എക്‌സ്‌പോ സന്ദര്‍ശിക്കാം. വെള്ളിയാഴ്ച 2 മണി മുതല്‍ 3:30 വരെയാണ് രക്ഷിതാക്കള്‍ക്കുള്ള സന്ദര്‍ശന സമയംകൂടുതല്‍ വിവരങ്ങള്‍ക്ക് 7012396979 നമ്പറില്‍ ബന്ധപ്പെടാം