നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമോ? മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകന യോഗം നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. നിലവില്‍ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടടയിലാണ് യോഗം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാകും യോഗത്തില്‍ പങ്കെടുക്കുക.
നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് തിരക്കിന് ഇടയാക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുക എന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതേസമയം ലോക്ക്ഡൗണ്‍ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ തല്‍ക്കാലം തുടര്‍ന്നേക്കും. ഇതിനിടെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് മിായിത്തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇന്നും വ്യാപാര സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.കോഴിക്കോട് നടത്തിയ കട തുറക്കല്‍ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എല്ലാ കടകളു തുറക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അറിയിച്ചു. അതേസമയം പള്ളികള്‍ തുറക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി കൂടുതല്‍ മുസ്ലിം സംഘടനകളും രംഗത്തെത്തി.