ഓഹരി സൂചികകളിൽ കനത്തനഷ്ടത്തോടെ തുടക്കം.
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്തനഷ്ടത്തോടെ തുടക്കം.രാവിലെ സെന്‍സെക്‌സ് 2.95 ശതമാനം നഷ്ടത്തില്‍ 48,477 എന്ന നില രേഖപ്പെടുത്തി. തുടക്കവ്യാപാരത്തിനിടെ 442 പോയിന്റാണ് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ നിന്നും ചോര്‍ന്നത്. 14,392 എന്ന നിലയില്‍ നിഫ്റ്റി ഇടപാടുകള്‍ തുടരുന്നു (2.98 ശതമാനം നഷ്ടം).
പത്തുമണിയോടെ സെൻസെക്‌സിലെ നഷ്ടം 1214 പോയന്റായി. നിഫ്റ്റി 360 പോയന്റുംതാഴ്ന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികളാണ് ഇന്ന് സെന്‍സെക്‌സില്‍ കനത്ത നഷ്ടം ഏറ്റുവാങ്ങുന്നത്. 7.82 ശതമാനം വരെ ഇടര്‍ച്ച മേല്‍പ്പറഞ്ഞ ഓഹരികളില്‍ കാണാം. മറുഭാഗത്ത് ഇന്‍ഫോസിസ് മാത്രം നേട്ടത്തില്‍ കാലുറപ്പിക്കുന്നുണ്ട്. 12,000 രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതിക്ക് കമ്പനി ഒരുക്കം കൂട്ടുന്നുണ്ടെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ടിസിഎസ് ഓഹരികള്‍ രാവിലെ കുതിക്കുന്നത്. കഴിഞ്ഞ പാദത്തെ സാമ്പത്തിക ഫലം ടിസിഎസ് ഇന്ന് പ്രഖ്യാപിക്കും. എന്‍എസ്ഇയില്‍ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള എല്ലാ സൂചികകളും നഷ്ടത്തിലാണ് ചുവടുവെയ്ക്കുന്നത്. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി സാമ്പത്തിക സൂചികകള്‍ 8.01 ശതമാനം വരെ തകര്‍ച്ച നേരിടുന്നുണ്ട്.