ഏറ്റവും ചെലവേറിയ നഗരമായി ടെല്‍ അവീവ്; ചെലവ് 
കുറഞ്ഞ ഏഴാമത്തെ നഗരം അഹമ്മദാബാദും


ലോകത്ത് ഏറ്റവും ജീവിത ചെലവേറിയ നഗരം ഇസ്രയേലിലെ ടെല്‍ അവീവ്.ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടികയില്‍ ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇസ്രയേലിന്റെ നാണയമായ ഷെക്കെല്‍ ഡോളറുമായുള്ള താരതമ്യത്തില്‍ കൂടുതല്‍ മൂല്യം നേടിയതാണ് ഇതിന് പ്രധാന കാരണങ്ങളില്‍ ഒന്നായി സൂചിപ്പിക്കുന്നത്. മാത്രവുമല്ല കൊവിഡ് സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവും ഗതാഗത സംവിധാനങ്ങളുടെ മാറ്റവുമെല്ലാം ഇതിനൊരു കാരണമായി പഠനത്തില്‍ പറയുന്നുണ്ട്.

ആദ്യമായാണ് ടെല്‍ അവീവ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷം പാരീസായിരുന്നു ഒന്നാം സ്ഥാനത്ത്. ഒപ്പം സൂറിക്, ഹോങ്കോങ് എന്നീ നഗരങ്ങളും ഉണ്ടായിരുന്നു. ടെല്‍ അവീവ് അഞ്ചാം സ്ഥാനത്തായിരുന്നു അന്ന് ഇടം പിടിച്ചിരുന്നത്. ഇതുവരെ പറഞ്ഞത് ചെലവേറിയ നഗരത്തെ കുറിച്ചാണെങ്കില്‍ ഇനി ചെലവ് കുറഞ്ഞ നഗരത്തെ കുറിച്ച് പറയാം. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിനും ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്കുമാണ് ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍. ഏഴാം സ്ഥാനത്ത് ഗുജറാത്തിലെ അഹമ്മദാബാദ് ആണ് ഉള്ളത്. ആറാം സ്ഥാനത്തായി പാക്ക് നഗരമായ കറാച്ചിയും ഉണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media