വാഹന ഇറക്കുമതി: അഭ്യൂഹങ്ങള്‍ സൗദി കസ്റ്റംസ് തള്ളി
റിയാദ്: വ്യക്തികള്‍ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ സംബന്ധിച്ച് സേഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ട് സൗദി കസ്റ്റംസ് വിശദീകരണം നല്കി.
വര്‍ഷത്തില്‍ രണ്ട് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സൗദി, ഗള്‍ഫ് പൗരന്മാര്ക്ക് അവകാശമുണ്ടായിരിക്കും. എന്നാല്‍ മൂന്നു വര്‍ഷത്തിനിടയില്‍ ഒരു സ്വകാര്യ വാഹനം മാത്രമേ പ്രവാസികള്‍ക്ക് ഇറക്കുമതി ചെയ്യാന്‍ അവകാശമുള്ളൂ. ഇത്തരം സംഭവങ്ങളില്‍ സ്ഥിരീകരണത്തിനായി ഔദ്യോഗികമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.