കേരള വേണ്ട, ഇനി കേരളം തന്നെ;  ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം 


 



ദില്ലി: കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ഭരണഘടനയില്‍ കേരളയ്ക്ക് പകരം കേരളം എന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീര്‍ത്ഥില്‍ ചേര്‍ന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സേവതീര്‍ത്ഥിലെ ആദ്യ തീരുമാനം എന്ന പേരിലും ഇത് ചരിത്രത്തില്‍ ഇടം പിടിക്കും. ഭരണഘടന ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. കേരള എന്ന് ഇംഗ്ലീഷിലും കേരള്‍ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 

പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള മാറ്റി കേരളം എന്നാക്കുന്ന ബില്ലവതരിപ്പിക്കുമെന്നാണ് സൂചന. 2011 ല്‍ ഒറീസയുടെ പേര് മാറ്റി ഒഡീഷ എന്നാക്കിയിരുന്നു. സമാനമാകും കേരളത്തിന്റെ കാര്യത്തിലുള്ള പേര് മാറ്റവും. കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. നിയമസഭയുടെ അഭിപ്രായം കിട്ടിയ ശേഷം പാര്‍ലമെന്റ് ബില്ല് പരിഗണനയ്‌ക്കെടുക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media