2,500ലധികം വിദ്യാര്‍ഥികള്‍ക്ക് ആദരവുമായി സൈലം അവാര്‍ഡ്‌സ്
 


കോഴിക്കോട്: പ്രമുഖ എഡ്-ടെക് കമ്പനിയായ സൈലം ലേണിങ് ഉന്നത വിജയം നേടുന്നവര്‍ക്കു നല്‍കുന്ന സൈലം അവാര്‍ഡ്സിന്റെറെ നാലാം എഡിഷനില്‍ ആദരം ഏറ്റുവാങ്ങി 2500ലധികം ഭാവി ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും. 10,000ത്തിലധികം വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ കോഴിക്കോട് നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിയില്‍ എയിംസ്, ജിപ്മര്‍, ഐഐടി, എന്‍ഐടി ഉള്‍പ്പെടെ കേരളത്തിലും പുറത്തുമുള്ള പ്രധാന മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പഠിക്കുന്ന അനവധി പേര്‍ ഭാഗമായി.

നീറ്റ്, ജെഇഇ പോലുള്ള വിവിധ എക്‌സാമുകളില്‍ ഇത്തവണയും ഏറ്റവും മികച്ച നേട്ടം തന്നെയാണ് സൈലത്തിലെ കുട്ടികള്‍ നേടിയെടുത്തിട്ടുള്ളത്. നിലവില്‍, ഓണ്‍ലൈനായി 30 ലക്ഷത്തിലധികവും ഓഫ്ലൈനായി 35,000ത്തിലധികവും വിദ്യാര്‍ഥികള്‍ സൈലത്തില്‍ പഠിക്കുന്നുണ്ട്.  സൈലം സി.ഇ.ഒ ഡോ.എസ്. അനന്തു, സൈലം ഡയറക്ടര്‍മാരായ ലിജീഷ്‌കുമാര്‍, വിനേഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഡ് - ടെക് കമ്പനികളിലൊന്നായ സൈലം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍  ഒട്ടനവധി വലിയ നേട്ടങ്ങള്‍ സൈലം വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ആസിഫ് അലി, ബേസില്‍ ജോസഫ്, അനാര്‍ക്കലി മരക്കാര്‍ തുടങ്ങി വിവിധ സിനിമ-സോഷ്യല്‍ മീഡിയ താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media