ഇന്ധന വില ഇന്നും കൂട്ടി; പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും വർധിപ്പിച്ചു
തിരുവനന്തപുരം : ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 104 രൂപ കടന്നു. 104 രൂപ 13 പൈസയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന്റെ വില 95 രൂപ 35 പൈസയാണ്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 07 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 95 രൂപ 08 പൈസയായി. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 102 രൂപ 34 പൈസ, 95 രൂപ 35 പൈസ എന്നിങ്ങനെയാണ്.
ഇന്നലെ പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിപ്പിച്ചിരുന്നു. പ്രകൃതി വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സിഎന്‍ജി ഇന്ധനത്തിന്റെ വിലയും ഉയരും.