സഹകരണ മേഖലയെ തകര്‍ക്കാന്‍ ഇഡിയുടെ ശ്രമം: പാര്‍ട്ടി അരവിന്ദാക്ഷനൊപ്പം: എം.എം.വര്‍ഗീസ്
 



തൃശൂര്‍: പാര്‍ട്ടി അരവിന്ദാക്ഷനൊപ്പമാണെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍?ഗീസ്. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎം വര്‍?ഗീസ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സഹകരണ മേഖലയെ തകര്‍ക്കാനാണ് ഇഡിയുടെ ശ്രമമെന്നും എംഎം വര്‍ഗീസ് ആരോപിച്ചു. സിപിഎം നേതാക്കളെ വേട്ടയാടുകയാണ് ഇഡിയുടെ ലക്ഷ്യം. എസി മൊയ്തീന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുളള നീക്കവും നടക്കുന്നു എന്നും എംഎം വര്‍?ഗീസ് പറഞ്ഞു 
അരവിന്ദാക്ഷന്റെ പേരിലുള്ള സ്ഥിരനിക്ഷേപത്തെക്കുറിച്ചോ സാമ്പത്തിക നിലയേക്കുറിച്ചോ അറിയില്ലെന്നും എംഎം വര്‍?ഗീസ് വ്യക്തമാക്കി. എന്തെങ്കിലും തെറ്റായ പ്രവണതയുണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടാല്‍ അരവിന്ദാക്ഷനല്ല, ആരായാലും പാര്‍ട്ടി നടപടിയെടുക്കും. ഇഡി നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി നടത്തും. ഇഡി അന്വേഷിക്കുന്നതു പോലെ അന്വേഷിക്കാന്‍ പാര്‍ട്ടിക്കാവില്ല. പാര്‍ട്ടി പാര്‍ട്ടിക്കത്താണ് പരിശോധിക്കുകയെന്നും വര്‍ഗീസ് പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media