കോഴിക്കോട്: കേരളത്തിലെ വിനോദ സഞ്ചാര മേഖയില്‍ പുത്തന്‍ കുതിപ്പിന് വഴി തുറന്നു. കേരളത്തിലെ ക്രൂയിസ് ടൂറിസം നയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്രൂയിസ് ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് ഇനി കേരളത്തിനു മുന്നില്‍ വഴി തുറക്കാന്‍ പോകുന്നത്. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം തന്നെ തീരദേശ മേഖലയുടെ സമഗ്ര വികസനവും സാധ്യമാകും. രാജ്യാന്തര ടൂറിസ്റ്റുകള്‍ കൂടുതലായി വരുന്നതോടെ കേരളം ഒരു ഗ്ലോബല്‍ ടൂറിസ്റ്റ് ഹബ്ബായി മാറുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.