കേരളത്തിൽ സ്വർണ വില വീണ്ടും താഴോട്ട് .
സംസ്ഥനത് ഇന്ന് 120 രൂപ ഇടിഞ്ഞ് ഒരു പവന് സ്വര്‍ണത്തിന് 34,720 രൂപയായി. ഗ്രാമിന് 4340 രൂപയാണ് വില. പവന് 34,840 രൂപയും ഗ്രാമിന് 4355 രൂപയുമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സ്വര്‍ണ വില. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. ഔണ്‍സിന് 1,727.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,728.15 ഡോളര്‍ നിരക്കിലാണുള്ളത്. യുഎസ് ട്രഷറി ആദായത്തില്‍ വീണ്ടും വര്‍ധനവുണ്ടായതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ 10 ഗ്രാമിന് 0.11 ശതമാനം അഥവാ 50 രൂപ ഉയര്‍ന്ന് 46,469 രൂപയായി. സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 66.30 രൂപയാണ് വില. 8 ഗ്രാമിന് 530.40 രൂപയും. ഒരു കിലോഗ്രാമിന് 66,300 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 67000 രൂപയായിരുന്നു വില.