ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം; സംസ്ഥാന വ്യാപകമായി സിപിഎം-ഡിവൈഎഫ്‌ഐ പ്രതിഷേധം, കണ്ണൂരില്‍ വന്‍ സംഘര്‍ഷം
 



കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം. കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വന്‍ സംഘര്‍ഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെഎസ്യു പ്രവര്‍ത്തകര്‍ എസ്എഫ്‌ഐക്ക് നേരെയും കല്ലേറ് നടത്തി. സംഘര്‍ഷത്തില്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിക്ക് പരിക്കേറ്റു.

ആക്രമിച്ചവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം പ്രതികരിച്ചു. നെയ്യാറ്റിന്‍കരയില്‍ സിപിഎം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ ഗ്രസിന്റെ രാപ്പകല്‍ സമര പന്തല്‍ തകര്‍ത്തു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ വി ഡി സതീശന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍ സിപിഎം-ഡിപൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു. പതാക കത്തിച്ചു. പുതുയുഗ യാത്രയുടെ ബോര്‍ഡുകള്‍ തകര്‍ത്തു. കൊല്ലം പുനലൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കോഴിക്കോട് മുക്കത്തും ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ യുഡിഎഫ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media