രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: പരാതിക്കാരി രഹസ്യമൊഴി നല്‍കി
 


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാം ബലാത്സംഗ കേസില്‍ രഹസ്യമൊഴി നല്‍കി പരാതിക്കാരി. തിരുവനന്തപുരത്തെ കോടതിയിലാണ് കഴിത്ത ദിവസം മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസില്‍ പരാതി നല്‍കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നല്‍കാന്‍ വൈകിയത്. എന്നാല്‍ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളില്‍ രാഹുല്‍ പറഞ്ഞപ്പോള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു എന്നും മൊഴിയില്‍ പറയുന്നു.

അതേസമയം, പരാതിയില്‍ ഒരു തവണ ബലാത്സംഗം ചെയ്‌തെന്നാണ് പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് മൊഴിയിലുണ്ട്. കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. ഹോം സ്റ്റേയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി നല്‍കിയത്. വീട്ടില്‍ അതിക്രമിച്ചു കടന്ന് ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media