യുഎല്‍ സൈബര്‍പാര്‍ക്കില്‍ പുതിയ കമ്പനി; 
ട്രാനീടെക് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ്


കോഴിക്കോട്: മലബാറിലെ ടെക്കികളെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നതിന് ശ്രദ്ധ നല്‍കിക്കൊണ്ട് ആഗോള ക്ലയന്റ്-ബേസ് ഉള്ള ഒരു ഇആര്‍പി സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് കമ്പനി വടക്കന്‍ കേരളത്തിലേക്കെത്തുന്നു. കൊച്ചിയില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച് ഇന്ന് ആഗോളതലത്തില്‍ സാന്നിധ്യമായി വളര്‍ന്ന ട്രാനീടെക് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് കോഴിക്കോട്ടെ യുഎല്‍ സൈബര്‍പാര്‍ക്കിലെത്തിയിരിക്കുന്നത്. നിലവില്‍, 2,500 ചതുരശ്ര അടി സ്ഥലമാണ് ട്രാനീടെക് യുഎല്‍ സൈബര്‍പാര്‍ക്കില്‍ എടുത്തിരിക്കുന്നത്. ഏകദേശം 60 ജീവനക്കാര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ കഴിയും. ഐടി ടാലന്റുകളെ തേടി പ്രാദേശിക തൊഴില്‍ വിപണിയിലേക്കെത്തുകയാണ് കമ്പനി. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ യുഎല്‍  സൈബര്‍പാര്‍ക്കിലെ ഇടം വിപുലീകരിക്കാനും അവര്‍ ഉദ്ദേശിക്കുന്നുണ്ട്.

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യുഎല്‍ സൈബര്‍പാര്‍ക്കില്‍ ട്രാനീടെക് സോഫ്‌റ്റ്വെയറിന്റെ പുതിയ റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ട്രാനീടെക് സോഫ്‌റ്റ്വെയര്‍ സൊല്യൂഷന്‍സ് ചെയര്‍മാന്‍ റഫീഖ് കാനയില്‍ ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി. അഡ്വ. പി. എം സുരേഷ് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഐഎസ്ഒ-സര്‍ട്ടിഫൈഡ് ആയ അഡ്വാന്‍സ്ഡ് ഇആര്‍പി സോഫ്‌റ്റ്വെയര്‍ സൊല്യൂഷന്‍ കമ്പനിയാണ് ട്രാനീടെക്. 2011-ല്‍ ചെയര്‍മാനായ റഫീഖ് കായനയില്‍ കൊച്ചിയില്‍ ആരംഭിച്ചതാണ് കമ്പനി. ബ്രാന്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അവരുടെ ബിസിനസ്സ് പുനര്‍നിര്‍മ്മിക്കുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകള്‍ നല്‍കുന്ന ഫലപ്രദമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് ആഗോള കമ്പനികളുമായി ചേര്‍ന്ന് ട്രാനീടെക് പ്രവര്‍ത്തിക്കുന്നു. ട്രാനീടെക് ബിസിനസ്സുകള്‍ക്ക് വിപുലമായ ഇആര്‍പി (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്) സോഫ്‌റ്റ്വെയര്‍ നല്‍കുന്നു, അതുപോലെ തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & വെബ്‌സൈറ്റ് സേവനങ്ങളും.

2015-ല്‍ കോര്‍പ്പറേറ്റ് ഓഫീസ് യുഎഇയിലെ അബുദാബിയിലേക്ക് മാറ്റി. ഇപ്പോള്‍ ആഗോള ആസ്ഥാനം അമേരിക്കയിലെ ഷെറിഡനിലാണ്. റീജിയണല്‍ ഓഫീസുകള്‍ ഗുജറാത്തിലും ചെന്നൈയിലും ഇപ്പോള്‍ കോഴിക്കോടുമുണ്ട്.  സെയില്‍സ് ഹബ്ബ് ദുബായിലും ഉണ്ട്.
റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്/ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, ക്ലബ് മാനേജ്‌മെന്റ്, മാനുഫാക്ചറിംഗ്, മെയിന്റനന്‍സ് എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങള്‍ക്കായി 'ഈക്വല്‍'  എന്ന പേരില്‍ ട്രാനീടെക്  അവരുടെ സ്വന്തം ഈആര്‍പി  സോഫ്‌റ്റ്വെയര്‍ സ്യൂട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media