ഒട്ടാവ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ ചുമത്തലിനെതിരെ തിരിച്ചടിച്ച് കാനഡയിലെ പ്രവിശ്യകളും. അമേരിക്കന്‍ മദ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഒന്റാരിയോ. അമേരിക്കന്‍ മദ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്‌ലെറ്റ് ശൃംഘലയായ LCBO വെബ്‌സൈറ്റ് താല്‍കാലികമായി പൂട്ടി. അമേരിക്കന്‍ മദ്യം ഔട്ട്‌ലെറ്റുകളില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായുള്ള കരാറും ഒന്റാരിയോ നിര്‍ത്തലാക്കും. അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ കരാറുകള്‍ നിര്‍ത്തലാക്കാന്‍ നോവ സ്‌കോഷ്യ പ്രവിശ്യ. കൂടാതെ 1256 അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്കും കാനഡ അധിക നികുതി ചുമത്തി.
ആഗോള വ്യാപാര യുദ്ധത്തിന്റെ കാഹളം മുഴക്കി ചൈനയും രംഗത്ത് വന്നിരുന്നു. അമേരിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ ഇത് നിലവില്‍ വരും. ചിക്കന്‍, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുള്‍പ്പെടെള്ള അമേരിക്കയില്‍ നിന്നെത്തുന്ന പ്രധാന ഇറക്കുമതികള്‍ക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ചൈനയുടെ ഈ തീരുമാനവും നിര്‍ണയാകമാകും.