വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഓപ്ഷനൊരുക്കി യൂട്യൂബ്


വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുവാനായി ഔദ്യോഗിക സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് യൂട്യൂബ്. വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തുവെക്കാനുള്ള സൗകര്യം ഡെസ്‌ക്ടോപ്പ് വെബ് ബ്രൗസറില്‍ ഉണ്ടാക്കാനാണ് യൂട്യൂബ് ശ്രമിക്കുന്നത്.

പരീക്ഷണം ഒക്ടോബര്‍ 19 വരെ ഉണ്ടാകും. വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം യൂട്യൂബിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്കാണ് ഉണ്ടാവുക. താത്പര്യമുള്ള ആളുകള്‍ക്ക് യൂട്യൂബിന്റെ എക്‌സ്പിരിമെന്റല്‍ ഫീച്ചേഴ്‌സ് പേജിലൂടെ ഈ സൗകര്യം പരീക്ഷിക്കാവുന്നതാണ്.

 വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവുക ക്രോം, എഡ്ജ്, ഒപെര ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകളിലായിരിക്കും. യൂട്യൂബില്‍ വീഡിയോ പ്ലെയറിന്റെ താഴെയായി ഡൗണ്‍ലോഡ് ബട്ടന്‍ കാണാണ് സാധിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ യൂട്യൂബ് വിന്‍ഡോയുടെ ഇടത് ഭാഗത്തുള്ള മെനുവില്‍ കാണുകയും തുടര്‍ന്ന് ഓഫ്‌ലൈനിലും ഈ വീഡിയോ കാണാനും സാധിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

q5snqt

Leave a reply

Social Media