നടന് റിസബാവ അന്തരിച്ചു
കൊച്ചി: മലയാള സിനിമാ നടന് റിസബാവ അന്തരിച്ചു. 55 വയസായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം.
തോപ്പുംപടി സ്വദേശിയായ റിസബാവ 1990 ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
ഡോക്ടര്‍ പശുപതി എന്ന ചിത്രത്തില്‍ നായകനായാണ് സിനിമയില്‍ എത്തുന്നത്. ജോണ്‍ ഹോനായി എന്ന കഥാപാത്രം മികച്ച വിജയമായതോടെ അദ്ദേഹത്തെ തേടി നിരവധി സിനിമകള്‍ എത്തി. സിനിമയോടൊപ്പം നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായി.