ദില്ലി: പാക്കിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക്. കാണ്ഡഹാറിലും കാബൂളിലും പാക്കിസ്ഥാന്‍ ബോബ് വര്‍ഷം നടത്തി. പാക്കിസ്ഥാന്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും തീവ്രവാദികളുമുള്‍പ്പെടെ അഫ്ഗാനിസ്ഥാനില്‍ 133 പേര്‍ കൊല്ലപ്പെട്ടതായി കാബൂളില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. 'ഖസാബ് ലില്‍ ഹഖ്' എന്നാണ് അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന ഓപ്പറേഷന് പേരിട്ടിരിക്കുന്നത്, അഫ്ഖാന്‍ തിരിച്ചടിയില്‍ 55 പാക് സൈനികര്‍ കൊല്ലപ്പെട്ടതായും രണ്ട് സൈനിക താവളങ്ങളും 19 പോസ്റ്റുകളും പിടിച്ചെടുത്തായും അഫ്ഗാനിസ്ഥാന്‍ അവകാശപ്പെട്ടു. ഒരു പാക്് വിമാനം വെടിവെച്ചിട്ടതായും അഫ്ഗാനിസ്ഥാന്‍ അറിയിച്ചു. .