കോഴിക്കോടിനു നവപാര്‍പ്പിടസംസ്‌ക്കാരവുമായി ഊരാളുങ്കലിന്റെ 'വണ്‍ ആന്തെം'
 



 കോഴിക്കോട് ഐറ്റി നഗരം വികസനക്കുതിപ്പിന് ഒരുങ്ങുമ്പോള്‍ അതിനൊത്ത അത്യാധുനികപാര്‍പ്പിടസമുച്ചയം ഒരുക്കി ഊരാളുങ്കല്‍ സൊസൈറ്റി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നഗരത്തില്‍ നെല്ലിക്കോട്ട് യുഎല്‍ സൈബര്‍പാര്‍ക്കിനോടു ചേര്‍ന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 'വണ്‍ ആന്തെം' അപ്പാര്‍ട്ട്‌മെന്റ് നാടിനു പരിചയപ്പെടുത്തി. ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ സോഫ്റ്റ് ലോഞ്ചിങ് മേയര്‍ ഡോ. ബീന ഫിലിപ്  നിര്‍വ്വഹിച്ചു. യുഎല്‍സിസിഎസിന്റെ ഉപസ്ഥാപനമായ യുഎല്‍ ഹൗസിങ്ങിനുകീഴില്‍ 'യുഎല്‍ സ്പേസ്അസ്'  എന്ന ബ്രാന്‍ഡില്‍ നടപ്പാക്കുന്ന പാര്‍പ്പിടനിര്‍മ്മാണപദ്ധതിയിലെ ആദ്യ അപ്പാര്‍ട്ട്മെന്റാണ് 'വണ്‍ ആന്തെം' (One Anthem).

പുതിയ തലമുറയുടെ എല്ലാവിധ ആവശ്യങ്ങള്‍ക്കും ഒരിടം എന്നതാണ് ലക്ഷ്യമിടേണ്ടതെന്നു മേയര്‍ പറഞ്ഞു. ''യുഎല്‍ സ്പേസ്അസിലൂടെ അത്തരം സമഗ്രമായ ഒരിടം എന്ന മാതൃകയാണ് യുഎല്‍സിസിഎസ് ഒരുക്കുന്നത്. 'നടന്നെത്താം തൊഴിലിടത്തേക്ക്' (Walk to work) എന്ന ആശയംകൂടിയാണ് ഈ പദ്ധതിയിലുടെ സാര്‍ത്ഥകമാകുന്നത്.'' ഇന്ധനോപയോഗം കുറയ്ക്കാന്‍ കഴിയുന്നത് അടക്കമുള്ള ഹരിതനിര്‍മ്മിതിയാണ് ഉദ്ദേശിക്കുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

സൊസൈറ്റി അതിന്റെ  വൈവിദ്ധ്യവത്ക്കരണത്തിന്റെ  പാതയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലുകൂടി താണ്ടുകയാണെന്ന് യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. യുഎല്‍ സൈബര്‍ പാര്‍ക്കിലേക്ക് ടാറ്റാ എലെക്‌സി എത്തുന്നതോടെ കോഴിക്കോട് ഒരു ഐടി ഡെസ്റ്റിനേഷന്‍ ആയി മാറിയിരിക്കുകയാണ്. അത്തരം ഡെസ്റ്റിനേഷന് അനുയോജ്യമായ പാര്‍പ്പിടമാണ് വണ്‍ ആന്തെം. ഈ ആശയം യുഎല്‍ സൈബര്‍പാര്‍ക്കിന്റെ മാസ്റ്റര്‍ പ്ലാനില്‍ത്തന്നെ ചേര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മാത്രമല്ല, സമൂഹത്തില്‍ മികച്ച പാര്‍പ്പിടം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സ്വീകാര്യമാകുമാറാണ് ഇതു നിര്‍മ്മിച്ചിടുള്ളത്. മറ്റു നിര്‍മ്മാതാക്കളില്‍നിന്നു വ്യത്യസ്തമായി കെട്ടിടം നേരിട്ടുകണ്ട് ഗുണമേന്മ ബോദ്ധ്യപ്പെടു വാങ്ങുന്നതിനായാണ് പണിപൂര്‍ത്തിയാക്കിയ ശേഷം അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍ക്കുന്നതെന്ന്് രമേശന്‍  പാലേരി പറഞ്ഞു. ി.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുജാത കൂടത്തിങ്കല്‍ യുഎല്‍ സ്‌പേസ് അസിന്റെ വെബ് സൈറ്റ് പ്രകാശനം ചെയ്തു.   കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം. പി. സുരേഷ്, ഐഐഎം കോഴിക്കോട് പ്രൊഫസര്‍ അശുതോഷ് സര്‍ക്കാര്‍, എന്‍ഐറ്റി കാലിക്കറ്റ് ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേഷന്‍ സിഇഒ പ്രീതി മണ്ണിലിടം, മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി നിത്യാന്ദ് കമ്മത്ത്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആനന്ദ മണി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവില്‍നിന്ന് ആഷിക് എ. എം., യുഎല്‍സിസിഎസ് ഡയറക്ടര്‍ ഷിജിന്‍ റ്റി. റ്റി., ജനറല്‍ മാനേജര്‍ ഷാബു കെ. പി. തുടങ്ങിയവര്‍ സംസാരിച്ചു. മനോഹരമായി സജീകരിച്ച അലങ്കാരസസ്യത്തിന്റെ തൈ മേയര്‍ക്ക് ഉപഹാരമായി ചെയര്‍മാന്‍ രമേശന്‍ പാലേരി കൈമാറി.

ലോകോത്തരനിലവാരത്തിലുള്ള അത്യന്താധുനികസൗകര്യങ്ങളോടുകൂടിയ പാര്‍പ്പിടസമുച്ചയമാണ്. രണ്ടു കിടപ്പുമുറികളോടുകൂടിയ 18-ഉം മൂന്നു കിടപ്പുമുറികളുള്ള 122-ഉം അപ്പാര്‍ട്ട്‌മെന്റുകളും പത്ത് ഡ്യൂപ്ലെക്‌സ് യൂണിറ്റുകളും അടങ്ങുന്ന 150 അപ്പാര്‍ട്ട്‌മെന്റുകളുടെ സമുച്ചയമാണിത്.

ഹെലിപാഡ്, ജിംനേഷ്യം, ഇന്‍ഫിനിറ്റി സ്വിമ്മിങ് പൂള്‍, മിനി തിയറ്റര്‍, മെഡിക്കല്‍ സെന്റര്‍, പാന്‍ട്രിയോടുകൂടിയ അസോസിയേഷന്‍ ഹാള്‍, 21-ാം നിലയിലെ ഓപ്പണ്‍ പാര്‍ട്ടി ഏരിയ, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം, സെന്‍ട്രലൈസ്ഡ് ഗ്യാസ് ലൈന്‍, ജെനറേറ്റര്‍ സൗകര്യം, സിസിറ്റിവി, മാലിന്യനിര്‍മാര്‍ജ്ജനസംവിധാനം തുടങ്ങിയ എല്ലാ അത്യാധുനികസൗകര്യങ്ങളും വണ്‍ ആന്തെം ഒരുക്കിയിരിക്കുന്നു. കൂടാതെ, ലോഞ്ച്, ലൈബ്രറി, കാര്‍ഡ് ഗെയിം റൂം, ബില്ല്യാര്‍ഡ്സ് റൂം, യോഗ-എയ്റോബിക്സ് റൂം, കുട്ടികളുടെ ക്രെഷ് റൂം, കുട്ടികളുടെ പ്ലേ ഏരിയ, രണ്ടാം നിലയില്‍ ഗാര്‍ഡന്‍ ടെറസ്, മെഡിറ്റേഷന്‍ ഗാര്‍ഡന്‍, കണ്‍വീനിയന്റ് സ്റ്റോര്‍, എറ്റിഎം കൗണ്ടര്‍ മുതലയാവയും ഉണ്ട്. ulspaceus.com എന്ന വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ അറിയാം. 



 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

fhqfd1

Leave a reply

Social Media