ഡോ. മൂപ്പന്‍സ് എ.ഐ & റോബോട്ടിക്സ് സെന്റര്‍ ബൈ സാഫി ധാരണാപത്രം ഒപ്പുവച്ചു


 


കോഴിക്കോട്: ഡോ. മൂപ്പന്‍സ് ഫാമിലി ഫൗണ്ടേഷനും സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും (സാഫി)  സംയുക്തമായി സാഫി കാമ്പസില്‍ ആരംഭിക്കുന്ന ഡോ. മൂപ്പന്‍സ്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റോബോട്ടിക്സ് സെന്റര്‍ ധാരണാപത്രത്തില്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി, ഡോ. ആസാദ് മൂപ്പനും സാഫി  ജനറല്‍ സെക്രട്ടറി എം.എ മഹ്ബൂബും ഒപ്പുവച്ചു.

കോഴിക്കോട്ട് ഹോട്ടല്‍ ട്രൈപന്റയില്‍ നടന്ന ചടങ്ങില്‍ സാഫി ചെയര്‍മാന്‍ സി.എച്ച് അബ്ദുള്‍ റഹീം ചെയര്‍മാന്‍ എമിരറ്റസ്് ഡോ. പി. മുഹമ്മദ് അലി (ഗള്‍ഫാര്‍), സാഫി സോഷ്യല്‍ എംപവര്‍ സെന്റര്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മുനവര്‍ അലി തങ്ങള്‍ , സാഫി സിഇഒ പ്രൊഫ ഇമ്പിച്ചിക്കോയ, പ്രൊജക്റ്റ് കണ്‍സല്‍റ്റന്റ് സന്തോഷ് കുറുപ്പ്, സാഫിയിലെ ട്രസ്റ്റ് അംഗങ്ങള്‍ എന്നിവരും ഡോ. ആസാദ് മൂപ്പന്‍ന്റെ കുടുംബാംഗങ്ങളും മറ്റു പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. 

''ഡോ. മൂപ്പന്‍സ് എ.ഐ & റോബോട്ടിക്സ് സെന്റര്‍ ബൈ സാഫി'' അത്യാധുനിക സാങ്കേതിക മേഖലയിലും നിര്‍മ്മിത ബുദ്ധിയുടെ നൂതന ഉപയോഗങ്ങളിലും ലോകനിലവാരമുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നു.. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക്സ് രംഗത്ത് മാനവശേഷി വികസനം അത്യാധുനിക ഗവേഷണം, ഇന്നോവേഷന്‍ എന്നിവയാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം.  ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള മാനവശേഷികള്‍ വളര്‍ത്തിയെടുക്കുന്നതിനും, ഗവേഷണ സഹകരണത്തിലൂടെ വ്യവസായങ്ങളെ സഹായിക്കുന്നതിനും, സംരഭകരെ സാങ്കേതിക മേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും വളര്‍ത്തി എടുക്കുന്നതിനു വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യമെന്ന് സാഫി ചെയര്‍മാന്‍ സി.എച്ച്. അബ്ദുള്‍ റഹീം പറഞ്ഞു. 

ഡോ. മൂപ്പന്‍സ് എ.ഐ & റോബോട്ടിക്സ് സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ണര്‍ഷിപ്പ്, ടെക്നോളജി ഇന്‍ക്യൂബേഷന്‍, രാജ്യത്തെ എ.ഐ & റോബോട്ടിക്സ് ഇക്കോസിസ്റ്റം ശാക്തീകരണം, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഡിജിറ്റലൈസേഷന്‍ സപ്പോര്‍ട്ട് എന്നിവ കൂടി ലക്ഷ്യമിടുന്നു.  നൂതനമായ ടെക്നോളജിയും ഡൊമെയിന്‍ എക്സ്പെര്‍ട്ടീസും സമന്വയിപ്പിച്ചുകൊണ്ട് അക്കാദമിക രംഗത്തും ഗവേഷണരംഗത്തും ഇന്നോവേഷന്‍ രംഗത്തും  ശക്തമായ ബൗദ്ധിക സമ്പത്ത് നേടിയെടുക്കുന്നതിനും  ഈ സെന്റര്‍ സഹായകരമാകും. വിവിധ ഘട്ടങ്ങളിലായുളള വികസനമാണ് വിഭാവനം ചെയ്യുന്നതെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ സെന്റര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. 

കമ്പ്യൂട്ടിക് ആന്റ് ഡാറ്റാ അനലിറ്റിക് രംഗത്തെ മഹത്തായതും ഭാവി കേന്ദ്രീകൃതമായിട്ടുള്ളതുമായ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ താനും തന്റെ കുടുംബാംഗങ്ങളും ഏറെ സന്തുഷ്ടരാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.  ഡോ. മൂപ്പന്‍സ് എ.ഐ & റോബോട്ടിക്സ് സെന്റര്‍ ടെക്നോളജിയും സംരംഭകത്വവും സമന്വയിപ്പിക്കുന്ന, ടെക്നോളജിക്കല്‍ അഡ്വാന്‍സ്മെന്റിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതിയാണിതെന്നും  ഇത്തരത്തിലുള്ള ആദ്യത്തെ പ്രോജക്റ്റാണിതെന്നും ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. 

ഓരോ വര്‍ഷവും അക്കാദമി രംഗത്ത് കൂടുതല്‍ കൂടുതല്‍ മികവിലേക്ക് കുതിക്കുന്ന സാഫിയുടെ ചുരുങ്ങിയ കാലത്തെ ചരിത്രത്തിനുള്ളില്‍ ഇത് മഹത്തായ ഒരു മുന്നേറ്റമാണെന്നും 20 വര്‍ഷം കൊണ്ട് സാഫി വടക്കന്‍ കേരളത്തിലെ വിവിധ മേഖലകളിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞുവെന്നും ഈ  എ.ഐ & റോബോട്ടിക്സ്  സെന്റര്‍ സാഫിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലാണെന്നും സാഫി യുടെ ചെയര്‍മാന്‍ എമിരറ്റസ്  ഡോ. പി. മുഹമ്മദലി പറഞ്ഞു. 

പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍  ഡോ. മൂപ്പന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റോബോട്ടിക്സ് സെന്റര്‍ ബൈ സാഫി  നൂതന കണ്ടുപിടുത്തങ്ങളും സാങ്കേതിക പുരോഗതി തുടങ്ങിയ രംഗങ്ങളിലൂടെ രാജ്യത്തിന്റെ ടെക്നോളജി രംഗത്തു സമഗ്രമായ സംഭവാന നല്‍കുന്ന ചാലക ശക്തിയായി മാറുമെന്ന്  സാഫി ജനറല്‍ സെക്രട്ടറി എം.എ. മെഹബൂബ് പറഞ്ഞു. എ.ഐ ആന്റ് റോബോട്ടിക്സ് സെന്ററിന്റെ കണ്‍സള്‍ട്ടന്റായ സന്തോഷ് കുറുപ്പ് പ്രോജക്റ്റ് പ്രസന്റേഷന്‍ അവതരിപ്പിച്ചു. സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ. പ്രഫ. ഇമ്പിച്ചിക്കോയ നന്ദി പറഞ്ഞു


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media