നേട്ടമില്ലാതെ വിപണി ക്ലോസ് ചെയ്തു


നേട്ടമില്ലാതെ വിപണി ക്ലോസ് ചെയ്തു

മുംബൈ: നേട്ടമില്ലാതെ രണ്ടാം ദിവസവും ഓഹരി വിപണി ക്ലോസ് ചെയ്തു. സെന്‍സെക്സ് 28.73 പോയന്റ് താഴ്ന്ന് 54,525.93 ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തില്‍ 16,282.30 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്യു സ്റ്റീല്‍, ഐഒസി, എന്‍ടിപിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് കനത്ത 
ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്.

അതേസമയം ശ്രീ സിമെന്റ്സ്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

നിഫ്റ്റി മെറ്റല്‍ സൂചിക മൂന്ന് ശതമാനവും എനര്‍ജി ഒരു ശതമാനവും നേട്ടമുണ്ടാക്കി. ഫാര്‍മ ഒരു ശതമാനം താഴുകയും ചെയ്തു. രണ്ടാം ദിവസവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media