സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 36,640 രൂപയാണ് വില. ഒരു ഗ്രാമിന് 4,580 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1886.21 ഡോളറിലാണ് വ്യാപാരം ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 36,640 രൂപയായിരുന്നു വില. ഗ്രാമിന് 4,590 രൂപയും.
ജൂണ്‍ മൂന്നിനാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത് . ഒരു പവന് സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,620 രൂപയും. എന്നാല്‍ ജൂണ്‍ നാലിന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 36,400 രൂപയായിരുന്നു വില.
മെയ് ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. മെയില്‍ പവന് 1,680 രൂപയാണ് വര്‍ധിച്ചത്.മെയ് 26ന് ആണ് സ്വര്‍ണ വില മെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. പവന് 36,880 രൂപയായിരുന്നു വില.