കോഴിക്കോട്: ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍, ഗൃഹോപകണങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില്‍ അണിയിച്ചൊരുക്കി വൈവിധ്യമായ കളക്ഷനുമായി 'നിക്ഷാന്‍' കോഴിക്കോട്ടും. കോട്ടൂളിയില്‍ നാലു നിലകളിലായി 28,000 സ്‌ക്വയര്‍ഫീറ്റിലാണ് ഷോറൂം. സെപ്തംബര്‍ ഒന്നിന് രാവിലെ 10.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, എം.കെ. രാഘവന്‍ എംപി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. ഗൃഹോപകരണങ്ങളും ഗാഡ്ജെറ്റുകളും മാത്രമല്ല, മോഡുലാര്‍ കിച്ചന്‍, ഹോം ഓട്ടോമേഷന്‍ ഉത്പന്നങ്ങള്‍, ഹുഡ് & ഹോബ്, ഡിസൈനര്‍ ഫാന്‍സ്, ഹോം ജിം, ഫോസറ്റ്, മാട്രസ്സുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്കായുള്ള 'വണ്‍-സ്റ്റോപ്പ് ഷോപ്പ് സൊല്യൂഷനാ'ണ് നിക്ഷാന്‍.
ഉദ്ഘാടനത്തോടനുബന്ധിച്ച് അതിഗംഭീരമായ കോംബോ ഓഫറുകളാണ് നിക്ഷാന്‍ അവതരിപ്പിക്കുന്നത്. വിവിധ കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ, 'ഒരേയൊരോണം ഒരായിരം ഓഫറി'ലൂടെ നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരവുമാണിത്. ഗൃഹോപകരണങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും 75% വരെ വിലക്കുറവാണ് നിക്ഷാന്‍ അവതരിപ്പിക്കുന്നത്. . ഒരു സ്‌കോഡ കൃഷാക്കാണ് ഇത്തവണ ബമ്പര്‍ സമ്മാനം. രണ്ട് ബിഎംഡബ്ലു G310 RR സ്‌പോര്‍ട്സ് ബൈക്ക്, 6 ഏതര്‍ റിസ്റ്റാ സ്‌കൂട്ടറുകള്‍ തുടങ്ങിയ കിടിലന്‍ സമ്മാനങ്ങളുമുണ്ട്. കൂടാതെ 'സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറി'ലൂടെ ഇന്റര്‍നാഷനല്‍ ട്രിപ്പ്, ഐഫോണ്‍, എല്‍ഇഡി ടിവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും നേടാം.
കഴിഞ്ഞ 28 വര്‍ഷങ്ങളായി വിലക്കുറവും, ഉറച്ച വിശ്വാസ്യതയും, ഹൃദ്യമായ സേവനവുമായി ഉത്തര മലബാറിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥായിയായ ഇടംനേടിയ നിക്ഷാന്റെ സേവനം കൂടുതല്‍ ഉപഭോക്താക്കള്‍ക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടെ പുതിയ തുടക്കമെന്ന് നിക്ഷാന്‍ മാനേജിങ് ഡയറക്ടര്‍ എം.എം.വി. മൊയ്തു, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിക്ഷാന്‍ അഹമ്മദ് എന്നിവര്‍ അറിയിച്ചു. നിലവില്‍ കണ്ണൂര്‍, വടകര, പഴയങ്ങാടി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുള്ള നിക്ഷാന്‍, താമസിയാതെ തന്നെ കുറ്റ്യാടിയിലും പുതിയ ഷോറൂം ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ്.