തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വര്‍ദ്ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വര്‍ണത്തിന് 12,000 രൂപ നല്‍കേണ്ടിവരും.
കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില 18 ദിവസത്തിനുള്ളില്‍ വില 10110 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10110 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8300 ആണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 6465 ആണ്. വെള്ളിയുടെ വിലയും റെക്കോര്‍ഡിലാണ്. ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്