പേരൂര്‍ക്കടയില്‍ കുഞ്ഞിനെ മാറ്റിയ സംഭവം; അന്വേഷണം ആരംഭിച്ചതായി വീണാ ജോര്‍ജ്


അനുപമയുടെ കുഞ്ഞിന്റെ വിഷയത്തില്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ആരോഗ്യ - വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അമ്മയ്ക്ക് കുഞ്ഞിനെ നല്‍കുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.
ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചുനല്‍കൂവെന്നാണ് മനസിലാകുന്നതെന്നും അവിടെ അമ്മയ്ക്ക് നീതി കിട്ടാന്‍ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.

 
അതേസമയം, അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. അനുപമയുടെ അച്ഛന്‍ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അനുപമയോട് നിയമപരമായി നീങ്ങണമെന്ന് നിര്‍ദേശം നല്‍കിയതായും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റടുത്ത് നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ അമ്മ അനുപമയുടെ പരാതി പാര്‍ട്ടിയ്ക്ക് ലഭിച്ചിരുന്നു. കുഞ്ഞിനെ അമ്മയെ ഏല്‍പ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രനെ വിളിച്ചു വരുത്തി സംസാരിച്ചതായും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media