വീഡിയോയിലൂടെ ഭീഷണി മുഴക്കിയത് സെയ്ഫുള്ള കസൂരി

 ഇന്ത്യയെ വീണ്ടും 26/11  മോഡലില്‍ ആക്രമിക്കുമെന്ന് ലഷ്‌കറെ ഭീഷണി;  കടലില്‍ ജാഗ്രത


 



ദില്ലി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് പാക് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഭീഷണി. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ കടല്‍ മാര്‍ഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്നാണ് ഭീഷണി. ലഷ്‌കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫും, 2025 ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സെയ്ഫുള്ള കസൂരിയാണ് ഭീഷണി വീഡിയോ പുറത്തുവിട്ടത്. പാകിസ്ഥാന്‍ 2025ല്‍ ആകാശത്ത് ആധിപത്യം സ്ഥാപിച്ചു, ഇനി 2026ല്‍ കടലിലും ആധിപത്യം ഉറപ്പിക്കുമെന്നാണ് കസൂരി വീഡിയോയില്‍ അവകാശപ്പെടുന്നത്. ശത്രുക്കള്‍ക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ലഷ്‌കറെ തൊയ്ബ നേതാവ് വീഡിയോയില്‍ പറയുന്നുണ്ട്.

കശ്മീരിലെ ഇന്ത്യയുടെ നടപടികള്‍ക്ക് ബലൂചിസ്ഥാനിലടക്കം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇയാള്‍ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ 'അതിക്രമം' എന്നാണ് കസൂരി വീഡിയോയില്‍ വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ പൂര്‍ണ്ണ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഇയാള്‍ വീഡിയോയില്‍ തുറന്നു സമ്മതിക്കുന്നുണ്ട്. പാക് സര്‍ക്കാര്‍ ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് കസൂരിയുടെ വീഡിയോ.

പാകിസ്ഥാനിലെ മുരിദ്കെ, ബഹാവല്‍പുര്‍ എന്നിവിടങ്ങളിലെ ലഷ്‌കര്‍ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ സെയ്ഫുള്ള കസൂരി പ്രകോപിതനാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 2008-ലെ മുംബൈ ആക്രമണത്തിന് ഉപയോഗിച്ച കടല്‍ പാത വീണ്ടും ചൂഷണം ചെയ്യാന്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനകള്‍ ശ്രമിച്ചേക്കാമെന്ന സൂചനയായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ വീഡിയോ സന്ദേശത്തെക്കുറിച്ച് നല്‍കുന്ന മുന്നറിയിപ്പ്. ഈ ഭീഷണി വെറും പ്രചാരണം മാത്രമാണോ അതോ ഗൗരവകരമായ ആസൂത്രണമാണോ എന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media