പിണറായി ഇക്കുറിയും മത്സരിക്കുമോ?  ഇന്നത്തെ പി.ബി യോഗം നിര്‍ണായകം
 



കോഴിക്കോട്: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമോ? ഇടതുമുന്നണി മൂന്നാം തവണയും കേരളം ഭരിക്കുകയാണെങ്കില്‍ പിണറായി വിജയന്‍ തന്നെയായിരിക്കുമോ മുഖ്യമന്ത്രി,  അങ്ങിനെ ചോദ്യവും ചിന്തകളുമേറെയാണ്. അതിന് ആദ്യമറിയേണ്ടത് പിണറായി വിജയന്‍ ഇത്തവണ മത്സരിക്കുന്നുണ്ടോ എന്നാണ്. ഇന്ന് ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.   കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇന്ന് ചേരുന്ന പി.ബി യോഗത്തിലെ പ്രധാന അജണ്ട. പിബിയില്‍ നിന്നും ആരൊക്കെ മത്സരിക്കണമെന്നതും ചര്‍ച്ചയാകും. പിണറായി വിജയന്‍ മത്സരിക്കുന്നതില്‍ പിബിക്ക് ശേഷം തീരുമാനം വരാനാണ് സാധ്യത. മത്സരിക്കേണ്ട കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കാര്യവും ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നേക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media