കോഴിക്കോട്: മുന്‍ എംഎല്‍എ പി വി അന്‍വറിനെ ബേപ്പൂരിലേക്ക് സ്വാ?ഗതം ചെയ്ത് മുസ്ലിം ലീഗ്. അന്‍വറിന് ബേപ്പൂരില്‍ വിജയം ഉറപ്പാണെന്നും യുഡിഎഫ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്നും മുസ്ലിം ലീഗ് നേതാവ് എം.സി മായീന്‍ ഹാജി ഒരു ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞു. പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. റിയാസിനോട് മത്സരിക്കാന്‍ അന്‍വര്‍ കാത്തിരിക്കുകയാണ്. എല്‍ഡിഎഫ് ഭരണത്തില്‍ ഇവിടെ ആര്‍ക്കാണ് ഗുണം ലഭിച്ചത് എന്ന് ചര്‍ച്ചയാകുമെന്നും എം സി മായിന്‍ ഹാജി പറഞ്ഞു. സിപിഎം കുടുംബാധിപത്യവും മരുമോനിസവും ബേപ്പൂരില്‍ മാറ്റം കൊണ്ടുവരുമെന്നും മുസ്ലിം ലീഗ് നേതാവ് പറയുന്നു.
ബേപ്പൂരിലെ മത്സര സാധ്യത പരസ്യമാക്കിക്കൊണ്ട് ബേപ്പൂര്‍ ബീച്ചില്‍ ജനങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ അന്‍വര്‍ നേരത്തെ തന്നെ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കാറ്റ് കൊള്ളാന്‍ ഇറങ്ങിയതാണ്് എന്നു പറഞ്ഞായിരുന്നു. പോസ്റ്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ബേപ്പൂരില്‍ കേന്ദ്രീകരിക്കുകയാണ് പി.വി അന്‍വര്‍. ബേപ്പൂരില്‍ അനുകൂല സാഹചര്യം ആണെന്നും നേരത്തെ പ്രചാരണം തുടങ്ങിയെന്നും അന്‍വര്‍ പറഞ്ഞു. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അന്‍വര്‍ മണ്ഡലത്തില്‍ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ കണ്ടാണ് ചര്‍ച്ച നടത്തിയത്. സമുദായ നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.