കോഴിക്കോട്: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ അസ്ഥിരത ആഗോളതലത്തില്‍ എണ്ണ, പ്രകൃതിവാതക വിതരണത്തെ ബാധിച്ചതോടെ ഇന്ത്യയില്‍ പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുതിച്ചുയര്‍ന്നതും വിതരണത്തിലെ അനിശ്ചിതത്വവും മൂലം ജനങ്ങള്‍ പരിഭ്രാന്തരായി ഇന്‍ഡക്ഷന്‍ സ്റ്റൗവുകളെയും ഇലക്ട്രിക് കുക്കറുകളെയും ആശ്രയിക്കുകയാണ്. ഇതോടെ വിപണിയില്‍ ഇന്‍ഡക്ഷന്‍ സ്റ്റൗകള്‍ക്കും അവയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്കും വന്‍ ക്ഷാമം നേരിടുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഇന്‍ഡക്ഷന്‍ സ്റ്റൗകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡക്ഷന്‍ സ്റ്റൗകള്‍ക്ക് പുറമെ, അവയില്‍ ഉപയോഗിക്കാന്‍ കഴിയുന്നപാത്രങ്ങള്‍ക്കും വിപണിയില്‍ വന്‍ ഡിമാന്റാണ്.