മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 20,000 രൂപയായി വര്‍ധിപ്പിക്കണം: കെ.യു.ഡബ്ല്യു.ജെ
 



കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 11,000 രൂപയില്‍ നിന്നു  20,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ)  കോഴിക്കോട് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 
 ജീവിതച്ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വിഹിതം കൂടി ഉള്‍പ്പെട്ട പെന്‍ഷന്‍ പദ്ധതിയില്‍  കാലാനുസൃതമായ വര്‍ധന ആവശ്യമാണെന്നും യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. വേജ് ബോര്‍ഡ് പുന:സ്ഥാപിക്കുക, ലേബര്‍ കോഡ് പിന്‍വലിക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ  ക്ഷേമ പദ്ധതികള്‍ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ സജിത് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി. പ്രജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ എ. ബിജുനാഥ് സംഘടനാ പ്രമേയവും കെ.എസ് രേഷ്മ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഒ. സയ്യിദ് അലി ശിഹാബ്, സി.വി ഗോപാലകൃഷ്ണന്‍,  എ. മുഹമ്മദ് അസ്ലം, നിസാര്‍ കൂമണ്ണ, കെ.സി റിയാസ്, ടി.വി ശ്രീജിത്ത്, ടി. മുംതാസ്, ഉമര്‍ മായനാട്, സനോജ് കുമാര്‍ ബേപ്പൂര്‍, ജയകൃഷ്ണന്‍ നരിക്കുട്ടി, എം.വി ഫിറോസ്, പി.വി രാജു, ആര്‍. രഞ്ജിത്, ഷിബു ടി. ജോസഫ്, കെ.കെ ജയേഷ്, സാനു ജോര്‍ജ് തോമസ്, പി.വി ജീജോ, എ.വി ഫര്‍ദിസ്, മനു റഹ്‌മാന്‍, വി.കെ ജാബിര്‍, പി. എസ് രാകേഷ്, പി.വി അരവിന്ദാക്ഷന്‍, അജ്മല്‍ പഴേരി, കെ.വി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media