ചിപ്പ് ആന്‍ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു
 


കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികള്‍ക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും  നല്‍കുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആന്‍ജിയോപ്ലാസ്റ്റി ക്ലിനിക്ക് (കോംപ്ലക്‌സ് ഹൈറിസ്‌ക് ഇന്‍ഡിക്കേറ്റ്ഡ് പേഷ്യന്റ്‌സ് റിക്വയറിംങ് ആഞ്ജിയോപ്ലാസ്റ്റി) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിന്റെയും , ഹൃദയ സംബന്ധമായ അസുഖങ്ങളെ തരണം ചെയ്ത കുടുംബങ്ങളുടെ 'ഹൃദയപൂര്‍വ്വം' സംഗമവും ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടന്‍ നിര്‍വ്വഹിച്ചു. വിദേശ രാജ്യങ്ങളിലെ ന്യൂതന ചികിത്സാ രീതികളും സാങ്കേതിക മികവും നമ്മുടെ നാട്ടിലെത്തിക്കുകയും, ചുരുങ്ങിയ ചെലവില്‍ സധാരണക്കാരായ  രോഗികളിലേക്ക് ഇത്തരം ചികിത്സകളെത്തിക്കുകയും  ചെയ്യുന്ന ആസ്റ്റര്‍ മിംസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതും, മാതൃകരാപരവുമാണെന്ന് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടന്‍ പറഞ്ഞു. 

ഹൃദയധമനികളിലെ കഠിനമായ ബ്ലോക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രോഗികള്‍ക്ക് അവരുടെ ആരോഗ്യ അവസ്ഥകള്‍ മനസ്സിലാക്കി രോഗിയുടെ ആരോഗ്യത്തിന് അനുസൃതമായ ടെക്നോളജിയിലൂടെ ചികിത്സ തേടാനും (ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി,ഓര്‍ബിറ്റല്‍ Atherectomy,
റൊട്ടബ്ലേഷന്‍, ഇന്‍ട്രാവാസ്‌കുലര്‍ ലിത്തോട്രിപ്‌സി (IVL),ഡ്രഗ്-കോട്ടഡ് ബലൂണ്‍ (ഡിസിബി) ടെക്‌നിക്കുകള്‍,ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫി (OCT),ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട് (IVUS) etc)  എന്നിവ വഴി കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും, വളരെ പെട്ടന്ന് മികച്ച ചികിത്സ ലഭ്യമാക്കാനും ഇത്തരം ക്ലിനിക്കുകളിലൂടെ സാധിക്കും.  

ബൈപ്പാസ് സര്‍ജറി ചെയ്യാന്‍ പറ്റാത്ത അവസ്ഥകിളിലുള്ള രോഗികളെ പോലും ന്യൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധാരണ ജീവിതത്തിലേക്ക് വളരെ വേഗത്തില്‍ തിരിച്ചെത്തിക്കാന്‍ കഴിയും എന്നതാണ് ഇത്തരം ക്ലിനിക്കിന്റെ പ്രത്യേകതയെന്നും, 24മണിക്കൂറും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനത്തോട് കൂടി  പ്രവര്‍ത്തിക്കുന്ന ഈ ക്ലിനിക്കിലൂടെ കൂടുതല്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും ആസ്റ്റര്‍ മിംസ് സിഒഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. ചടങ്ങില്‍ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍,ഡോ.ബിജോയ് കരുണാകരന്‍ , ഡോ.സുദീപ് കോശി,ഡോ.സന്ദീപ് മോഹനന്‍, ഡോ.ബിജോയ് ജേക്കബ്, ഡോ.ദിന്‍രാജ്, ഡോ.രേണു പി കുറുപ്പ്,ഡോ രമാദേവി കെ എസ്,ഡോ.ഗിരീഷ് വാര്യര്‍, ഡോ.ശബരിനാഥ് മേനോന്‍ ,ഡോ.നബീല്‍ ഫൈസല്‍ വി, ഡോ.പ്രിയ പി എസ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media